പത്മശ്രീ ചറുവയല്‍ രാമനെ കേരള കര്‍ഷക സംഘംആദരിച്ചു

0 364

 

മാനന്തവാടി: പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച ചെറുവയല്‍ രാമനെ കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സ്വരാജ് പൊന്നാട അണിയിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി സി.ജി.പ്രത്യൂഷ് , ജില്ലാ എക്‌സികുട്ടീവ് അംഗം എം.എ ചാക്കോ, വില്ലേജ് ഭാരവാഹികളായ അഡ്വ. ജോഷി മുണ്ടക്കല്‍, ജോയി കുരിശ്ശിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.