പാദുവാപുരം പള്ളി- PADUVAPURAM CHURCH ALAPUZHA

PADUVAPURAM CHURCH

0 381

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അരൂക്കുറ്റി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് പാദുവാപുരം പള്ളി എന്നറിയപ്പെടുന്ന സെന്റ് ആന്റണീസ് ദേവാലയം. കൈതപ്പുഴ കായലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം അന്തോനിസ് പുണ്യവാളന്റെ നാമധേയത്തിലുള്ള ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.

ചരിത്രം

സർക്കാർ ആയുർവേദ വൈദ്യനായ കേരള വർമ്മ തമ്പുരാന് തന്റെ സമ്പത്ത ഭവനമായ ത്രിച്ചട്ടുകുളം കുഴുവേലി കോവിലകത്ത് കൊച്ചനുജന് തിരുമുൽപ്പാടിനെ സമീപിച്ച് അദേഹത്തിന്റെ വക വാലയില് എന്ന സ്ഥലം പള്ളിക്കായി വിട്ടുകൊടുപ്പിച്ചു കൈതപ്പുഴകായലിലേക്ക് വാലുപോലെനീണ്ടു കിടക്കുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം വാലെ എന്നറിയപ്പെട്ടിരുന്നത്. ഇവിടെ നിർമ്മിച്ച കുരിശുപള്ളിക്ക് വാലെപള്ളി എന്നപേര് ലഭിച്ചു.ഇന്നും ഇതരമതവിശാസികൾ ഈ പേരു തന്നെ വിളിച്ചുപോരുന്നു. പിൽക്കാലത്ത് ഒരു ഷെഡുനിർമ്മിച്ച് വി.അന്തോനീസിന്റ രൂപം വെച്ചു വണങ്ങി പോന്നു. 1922-ൽ അരൂർ ഇടവക വികാരിയായിരുന്ന ഫാ . ജോർജ് മെനെസീസ് ഈ ദേവാലയം വി.അന്തോനീസിന്റെ നാമധേയത്തി ലുള്ള പള്ളിയായി വെഞ്ചെരിച്ചു പടുവപുരം എന്നുനാമകരണം ചെയ്തു. അന്നുമുതല് ഈപള്ളി പാദുവാ പുരം പള്ളി എന്നറിയപ്പെടാൻ തുടങ്ങി. പാദുവാപുരം പള്ളിയിലെ പ്രധാനനേർച്ചകൾ ഭജനയിരിക്കലും,അടിമയിരിക്കലും ,പുഴുക്ക് നേർച്ചയുമാണ്.

തന്റെ കുഞ്ഞിന്റെ വൈകല്യം മാറാൻ ഭജനയിരുന്നു പുണ്യവാന്നോട് പ്രാർത്ഥിച്ചതുവഴിയായി കുഞ്ഞിന്റെ വൈകല്യം മാറിയതിന്റെ തുടർച്ച യായിട്ടാണ് ഇന്നും ഈ ദേവാലയത്തിൽ ഭക്തർ ഭാജനയിരിക്കുന്നത് വിവ്വിധങ്ങളായ രോഗശാന്തിക്കായി ശരീരത്തിന്റെ വിവ്വിധ ഭാഗങ്ങളുടെ രൂപത്തിൽ അരിമാവിൽ ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന പുഴുക്ക് ഇവിടുത്തെ പ്രധാന വഴിപാടാണ് അതുകൊണ്ട് ഈ തിരുന്നാളിനെ പുഴുക്ക് പെരുന്നാളെന്നു വിളിക്കാറുണ്ട് തിരുന്നാൾ ദിനങ്ങളിൽ നാന്നാ ജാതി മതസ്തരായ വിശ്വാസികൾ വീട്ടിലും പള്ളി പരിസരത്തുമായി തൈയ്യറാക്കുന്ന ഭക്ഷണം തുടർച്ചയായി വെഞ്ചരിച് വിളമ്പുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ് .

Address: Kanichukulangara Kalathiveedu Road, Kanjikuzhy, Kanjikkuzhi, Kerala 688582