കോലിയോട് ബഹുമാനമുണ്ട്, പക്ഷേ പേടിയില്ല: പതിനേഴുകാരൻ പാക്ക് താരം

0 1,456

കോലിയോട് ബഹുമാനമുണ്ട്, പക്ഷേ പേടിയില്ല: പതിനേഴുകാരൻ പാക്ക് താരം

വിരാട് കോലി, നസീം ഷാ
ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നയാളുമായ വിരാട് കോലിയോട് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തെ പേടിയില്ലെന്ന് പാക്കിസ്ഥാൻ യുവതാരം നസിം ഷാ. ഒരു അഭിമുഖത്തിലാണ് കോലിയെ പേടിയില്ലെന്ന നസിം ഷായുടെ പ്രഖ്യാപനം. കോലിക്കെതിരെ ബോൾ ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നസിം ഷാ വ്യക്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് പതിനേഴു വയസ്സ് മാത്രം പ്രായമുള്ള നസിം