പക്ഷികളെ ഒളിപ്പിച്ചുവെക്കുന്നവര്‍ക്കെതിരേ നിയമനടപടി; പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം

0 158

പക്ഷികളെ ഒളിപ്പിച്ചുവെക്കുന്നവര്‍ക്കെതിരേ നിയമനടപടി; പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം

കോഴിക്കോട്; കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടക്കുകയാണ്. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം.

നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകും. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര‍് അറിയിച്ചു. ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്.
നിലവില്‍ 25 ദ്രുതകര്‍മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. 7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ച കൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തു പക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.