പക്ഷിപ്പനി: ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം; ആശങ്ക വേണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്ക വേെണ്ടന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ്, 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. അതിനാല്‍ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് വകുപ്പ് അറിയിച്ചു.
എന്നാല്‍ ബുള്‍സ്ഐ പോലുള്ള പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. പകുതിവേവിച്ച മാംസവും ഒഴിവാക്കണം. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്കും ഉപയോഗിച്ച് കൈകാര്യം ചെയ്ത ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.