പക്ഷിപ്പനി; പൊതുജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മൃഗസംരക്ഷണ വകുപ്പ്

0 104

 

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനി പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും മൃഗസംരക്ഷണ വകുപ്പ് വിശദീകരിക്കുന്നു.

1. രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്ബോള്‍ കൈയ്യുറയും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം.

2. ചത്തപ്പക്ഷികളെയോ രോഗം ബാധിച്ചവരെയോ ദേശാടന കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ടി വന്നാല്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം.
3.പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ ബന്ധപ്പെടുക.

4. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കേണ്ടതാണ്.

5. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

6. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണം.

7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

9. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.

10. അണുനശീകരണം നടത്തുമ്ബോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.

11. നിരീക്ഷണമേഖലയില്‍ പക്ഷികളുടെ മരണം ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം

14. അഭ്യൂഹങ്ങള്‍ പരത്താതിരിക്കുക.