പക്ഷിപ്പനി; കര്‍ണ്ണാടകയില്‍ നിന്നും കോഴികളെ കൊണ്ടുവരുന്നത് നിരോധിച്ചു

0 1,296

 

കാസര്‍കോട് : കര്‍ണ്ണാടകയിലെ മൈസൂര്‍,ദാവണ്‍ഗരെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും കോഴി,കോഴി ഉത്പ്പന്നങ്ങള്‍,കോഴിവളം എന്നിവ കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ഇത് ഉറപ്പുവരുത്തുന്നതിനായി ചെക്ക് പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനായി പോലീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാപഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.