പാലക്കാട് ഡെങ്കിപ്പനി പടരുന്നു

0 426

പാലക്കാട് ഡെങ്കിപ്പനി പടരുന്നു

പാലക്കാട്: കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഒമ്ബത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്ക് പ്രഥമിക പരിശോധനയില്‍ രോഗം കണ്ടെത്തി. ഒരാള്‍ക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.

മേഖലയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു.