പാലക്കാട് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സപ്ലൈകോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്‌എഫ് നേതാവിന്‍റെ പിറന്നാള്‍ആഘോഷം

0 802

പാലക്കാട് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സപ്ലൈകോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്‌എഫ് നേതാവിന്‍റെ പിറന്നാള്‍ആഘോഷം

 

പാലക്കാട് : പാലക്കാട് കുമരംപുത്തൂരില്‍

 

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ സപ്ലെയ്ക്കോ പായ്ക്കിങ്ങ് കേന്ദ്രത്തില്‍ എ ഐ എസ് എഫ് നേതാവിന്റെപിറന്നാള്‍ ആഘോഷം.എഐഎസ്‌എഫ് ജില്ലാ പ്രസിഡന്‍റ് പ്രശോഭ് മണ്ണാര്‍ക്കാടിന്റെ പിറന്നാള്‍ ആഘോഷമാണ്ലോക്ക് ഡൗണ്‍ ലംഘിച്ചുകൊണ്ട് നടത്തിയത്.

 

ഇന്നലെയാണ് കുമരംപുത്തൂരിലെ സപ്ലൈകോ പാക്കിംഗ് കേന്ദ്രത്തില്‍ എഐഎസ്‌എഫ് നേതാവിന്‍റെ പിറന്നാള്‍ആഘോഷം നടന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് നടത്തിയ ആഘോഷത്തില്‍ഇരുപതിലേറെ ആളുകള്‍ പങ്കെടുത്തു , പങ്കെടുത്തവര്‍ ആരുംതന്നെ മാസ്ക് ധരിക്കുകയോ സാമൂഹിക അകലംപാലിക്കുകയും ചെയ്തിട്ടില്ല

 

എ ഐ എസ് എഫ് നേതാക്കള്‍ക്ക് പുറമേ കുമരംപുത്തൂര്‍ പഞ്ചായത്തംഗം മഞ്ജു, എ ഐ വൈ എഫ് നേതാവ് മുസ്തഫ, സി പി ഐ ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. വളരെ ശ്രദ്ധയോടെ പെരുമാറേണ്ടഭക്ഷണസാധനങ്ങള്‍ പൊതിയുന്ന കേന്ദ്രത്തില്‍ ഇത്തരം ഈ പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായിവിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നആവശ്യം ശക്തമാണ്.