പാലാരിവട്ടം പാലം അഴിമതി: വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌ ; ഇബ്രാഹിംകുഞ്ഞ്‌ അഞ്ചാം പ്രതി

0 193

പാലാരിവട്ടം പാലം അഴിമതി: വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌ ; ഇബ്രാഹിംകുഞ്ഞ്‌ അഞ്ചാം പ്രതി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു. അഞ്ചാംപ്രതിയാക്കിയാണ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. കിറ്റ്‌കോയിലെ ഉദ്യോഗസ്ഥരായ നിഷ തങ്കച്ചി, ഷാലിമാര്‍, പാലം രൂപകല്‍പ്പന ചെയ്‌ത ബംഗളൂരുവിലെ നാഗേഷ്‌ കണ്‍സള്‍ട്ടന്‍സിയിലെ മഞ്ജുനാഥ്‌ എന്നിവരെയും പ്രതിചേര്‍ത്തു. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം എട്ടായി. മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയുടെ അനുമതിയോടെ തിങ്കളാഴ്‌ച ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍ അന്വേഷണസംഘം റെയ്‌ഡ്‌ നടത്തി. പകല്‍ 3.30ന്‌ ആലുവയിലെ ‘പെരിയാര്‍ ക്രസന്റ്‌’ വീട്ടില്‍ ആരംഭിച്ച റെയ്‌ഡ്‌ രാത്രിയും തുടര്‍ന്നു.

Get real time updates directly on you device, subscribe now.