പാലത്തറ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം ( Palathara Durga Temple ) കൊല്ലം ജില്ലയിലെ പാലത്തറ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു .കൊല്ലം നഗരത്തിൽ നിന്നും തെക്കുകിഴക്ക് ദിശയിൽ 5.5 കി.മീ. അകലെയാണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ് . ഗണപതിയുടെ പ്രതിഷ്ഠയുള്ള കോവിലും ഉണ്ട്.
നാഗരാജാവും നാഗയക്ഷിയും നിലകൊള്ളുന്ന സർപ്പക്കാവും ശ്രീ നാരായണഗുരുദേവൻറെ ഗുരുമന്ദിരവും ക്ഷേത്രസന്നിധിയിലുണ്ട്. എല്ലാ വർഷവും മീനം മാസത്തിലെ ചിത്തിര നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു.
ചരിത്രം
ക്ഷേത്രത്തിന് അഞ്ഞൂറുവർഷത്തെ പാരമ്പര്യമുണ്ടെന്നു കരുതപ്പെ ടുന്നു. ദുർഗ്ഗദേവി തൻറെ സഹോദരൻ മുരാരിയുമായി പാലത്തറ യിലെത്തിയെന്നും ഇവിടെ വസിച്ചെന്നുമാണ് ഐതിഹ്യം..ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തു വർഷങ്ങൾക്കുമുമ്പ് ധാരാളം പാലവൃ ക്ഷങ്ങളുണ്ടായിരുന്നു.അക്കാലത്ത് ഇവിടം സന്ദർശിച്ച ബുദ്ധ സന്യാസിമാർ പാലമരത്തിൻറെ ചുവട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ പ്രദേശ ത്തിന് പാലത്തറ എന്ന പേര് ലഭിച്ചതെന്നു വിശ്വസിക്ക പ്പെടുന്നു. തുടർന്ന് ഈ ക്ഷേത്രം പലതവണ പുതുക്കിപ്പണിതു. ഏറ്റവും ഒടുവിൽ 2013 മാർച്ച് 28 (1188 മീനം 14)നു ചിത്തിര നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഡി.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു.
ശ്രീകോവിൽ
ദുർഗ്ഗാ ദേവിയുടെ ഷഢാധാര പ്രതിഷ്ഠയുള്ള ശ്രീകോവിൽ ആണ് ക്ഷേത്രത്തിൻറെ പ്രധാന ഭാഗം.ക്ഷേത്രത്തിൻറെ ദർശനം കിഴക്കു ദിശയിലാണ് .വാസ്തുശാസ്ത്ര വിധിപ്രകാരം തയ്യാറാക്കിയതാണ് ഈ ശ്രീകോവിൽ. കരിങ്കല്ലിൽ നിർമ്മിച്ച കൊത്തു പണികൾ കൊണ്ടുനിറഞ്ഞ പഞ്ചവർഗ്ഗത്തറയും ഭിത്തിയുമാണ് ഇതിനുള്ളത്.ശ്രീകോവിലിൻറെ അഴിയും പടിയും നിർമ്മി ച്ചിരിക്കുന്നത് തേക്കിൻതടി കൊണ്ടാണ്.താഴികക്കുടത്തോടൊപ്പം പൂർണ്ണ മായും ചെമ്പ് തകിട് പാകിയ മേൽക്കൂരയാണ് ശ്രീകോവിലിനുള്ളത് .ചുറ്റമ്പലത്തി നുള്ളിലെ തറ മുഴുവൻ കരിങ്കല്ല് പാകി നിർമ്മിച്ചതാണ്.
നമസ്കാരമണ്ഡപം
ക്ഷേത്രത്തിനു മുമ്പിലായി മനോഹരമായ ഒരു നമസ്കാര മണ്ഡപം ഉണ്ട് .ശ്രീകോവി ലിനെപ്പോലെ തന്നെയാണ് ഇതിൻറെയും നിർമ്മാണം.കരിങ്കല്ലിൽ നിർമ്മിച്ച പഞ്ചവർഗ്ഗത്തറയും തൂണുകളും ചെമ്പ് തകിട് പാകിയ മേൽക്കൂരയും ആണ് നമസ്കാരമണ്ഡപത്തിനുമുള്ളത്. തേക്കിൻതടിയിൽ നവഗ്രഹങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുമ്പിലായി വിശാലമായ ഒരു മുല്ലപ്പന്തൽ ഉണ്ട്.ആറാട്ട് സേവ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
മറ്റു പ്രതിഷ്ഠകൾ
തച്ചുശാസ്ത്ര വിധിപ്രകാരം ഗണപതിക്കായി പ്രത്യേക കോവിൽ നിർമ്മിച്ചിട്ടുണ്ട് .ഇവിടെനിത്യവും ഗണപതിഹോമം നടത്തി വരുന്നുണ്ട്.നാഗരാജാവും നാഗയക്ഷിയും കുടികൊള്ളുന്ന പാല വൃക്ഷങ്ങളുള്ള സർപ്പക്കാവ് ആണ് ക്ഷേത്രത്തിൻറെ മറ്റൊരു ഭാഗം. ശ്രീ നാരായണഗുരു ദേവൻറെ പഞ്ചലോഹ വിഗ്രഹമുള്ള ഗുരുമന്ദിരം ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്നു . ശ്രീനാരാ യണഗുരു പണ്ട് ഇവിടം സന്ദർശിക്കുകയും ഒരാഴ്ചയോളം ഇവിടെ കഴിയുകയും ചെയ്തിരുന്നു.
പൂജകൾ
- ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, വിദ്യാരംഭംഎന്നിവ എല്ലാ വർഷവും വിപുലമായി നടത്തിവരുന്നുണ്ട്.
- എല്ലാ വർഷവുംവൃശ്ചികം ഒന്നാം തീയതി മുതൽ 41 ദിവസങ്ങൾ പ്രത്യേക ചിറപ്പും മണ്ടലപൂജയും ഭജനയുമുണ്ട്.
- കന്നി മാസത്തിലെആയില്യം നാളിൽ സർപ്പപ്പാട്ട്, നൂറും പാലും അഭിഷേകം എന്നിവ സർപ്പക്കാവിൽ നടത്തുന്നു.
- സർവ്വ ഐശ്വര്യങ്ങൾക്കുമായി എല്ലാ ദിവസവും ഭഗവതി സേവ നടത്തുന്നു.അർച്ചന, പുഷ്പ്പാഞ്ജലി, ഗണപതിപൂജ, ഭഗവതിപൂജ, ഗണപതിഹോമംഎന്നിവയാണ് നിത്യവഴിപാടുകൾ.
- എല്ലാവെള്ളിയാഴ്ചയും നാരങ്ങാവിളക്കും അന്നദാനവും
ഉത്സവങ്ങൾ
ക്ഷേത്രത്തിലെ ഉത്സവം മീനം മാസത്തിലെ ചിത്തിര നാളിൽ നടത്തുന്നു.വർഷങ്ങൾ ക്കുമുമ്പ് മേടം മാസത്തിലെ ഉത്രം നക്ഷത്ര ത്തിൽ ആയിരുന്നു ഉത്സവം.ക്ഷേത്രം പുതുക്കിപ്പണിഞ്ഞ തിനുശേഷം പുനഃപ്രതിഷ്ട നടത്തിയത് മീനമാസത്തിലെ ചിത്തിരയിൽ ആയ തിനാൽ ഉത്സവം പുനഃക്രമീകരിക്കുകയായിരുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷങ്ങൾ .ഒന്നാം ദിവസം ഉത്സവത്തിനു കൊടിയേറും.ഈ പത്തുദിവസത്തി നിടയ്ക്കു കളമെഴുത്തും പാട്ടും, വിളക്കാചാരം , വള്ളസദ്യ, പള്ളിവേട്ട എന്നിവ ഉണ്ടായിരിക്കും . പത്താം നാൾ തിരു ആറാട്ട് എഴുന്നള്ളിപ്പും ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരിക്കും.തുടർന്ന് ഉത്സവത്തിനു കൊടിയിറങ്ങുന്നു.
സമീപ സ്ഥലങ്ങൾ
ക്ഷേത്രത്തിനു കിഴക്കു ഭാഗത്തായി കൊല്ലം ബൈപാസ് റോഡ്(ദേശീയപാത 47നെ ബന്ധിപ്പിക്കുന്നത്) കടന്നുപോകുന്നു. ക്ഷേത്രത്തിനു മുമ്പിൽ വടക്കു വശത്തു കൂടി കൂനമ്പായിക്കുളം റോഡ് കടന്നുപോകുന്നു.
- ക്ഷേത്രത്തിനടുത്ത് 160 മീറ്റർ അകലെ കിഴക്കു ഭാഗത്തായിശാദുലി മസ്ജിദ് (Shaduli Masjid) സ്ഥിതിചെയ്യുന്നു.ഈ മസ്ജിദിനു കിഴക്കുവശത്താണ് ക്ഷേത്രം വക കുളം സ്ഥിതിചെയ്യുന്നത്. ഇത് ഈ പ്രദേശത്തിൻറെ മതസൗഹാർദ്ദത്തെ സൂചിപ്പിക്കുന്നു.
- ക്ഷേത്രത്തിൽ നിന്നും 650 മീറ്റർ അകലെയായിവലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം നിലകൊള്ളുന്നു.
- ക്ഷേത്രത്തോടു ചേർന്ന് തെക്കുഭാഗത്ത്കൊല്ലം കോർപ്പറേഷൻ സാമൂഹിക ആരോഗ്യ കേന്ദ്രം (Community Health Centre) ഉണ്ട്.
- ക്ഷേത്രത്തിനടുത്തായിഎൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ട്രാവൻകൂർ മെഡിക്കൽ കോളേജ് , അഷ്ടമുടി ആശുപത്രി എന്നിവയുണ്ട്.
എത്തിച്ചേരുവാനുള്ള വഴി
വിലാസം
- പാലത്തറ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, പാലത്തറ, കൊല്ലം ജില്ല, തട്ടാമല. പി.ഓ., കൊല്ലം- 691020
- Phone: 0474 272 4070