പാലത്തായി പീഡനം – വിമൻ ജസ്റ്റിസ് മൂവ്മെൻറ് “സമര വീട്” സംഘടിപ്പിച്ചു
കണ്ണൂർ : വിമൺ ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പാലാത്തായിയിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അമ്മമാരുടെ പ്രതിഷേധ സമരം “സമര വീട് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ക്യാമ്പയിനും നടത്തി പ്രതിഷേധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്.
FIR രജിസ്റ്റർ ചെയ്ത് പോക്സോ പ്രകാരം കേസെടുക്കുകയും വൈദ്യ പരിശോധന റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും മജിസ്ട്രേറ്റിനു മുന്നിൽ വ്യക്തമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷം
പ്രതിയെ അറസ്റ്റ് വൈകിപ്പിച്ച് വീണ്ടും വീണ്ടും
9 വയസ്സുള്ള കുട്ടിയെ ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്.
പ്രതി രാഷ്ട്രീയ നേതാവായത് കൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും ഇതിൻ്റെ പുറകിലുണ്ട്
ജില്ലയിലുടനീളം ഇരുനൂറോളം വീടുകളിൽ സമര വീട് സംഘടിപ്പിച്ചു..
അഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.
സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ഈ ആവശ്യവുമായി മുഖ്യമന്ത്രിക്ക് നേരത്തെ പരാതി അയച്ചിരുന്നു
പ്രതിയെ അറസ്റ്റ് ചെയ്യും വരെ പ്രക്ഷോഭം തുടരാനാണ്
വീമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ല കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് ജില്ലാ പ്രസിഡണ്ട്
ഷാഹിന ലത്തീഫ്, ഹസീന കവിയൂർ, ത്രേസ്യാമ്മ, സാജിദ സജീർ, ലില്ലി ജെയിംസ്, നാണി ടീച്ചർ എന്നിവർ ഈ സമരത്തിന് നേത്രത്വം നൽകി..