സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

0 111

 

കേളകം: കണിച്ചാർ ഡോ പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ, നഴ്സറി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപികമാരായ കെ ആർ വിനോദിനി, പി ടി ഗീത എന്നിവർക്കുള്ള യാത്രയയപ്പും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. പ്രീ പ്രൈമറി വാർഷികാഘോഷം വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നഴ്സറി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. വാർഷിക പൊതുസമ്മേളനവും യാത്രയയപ്പും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് വിശിഷ്ടാതിഥിയാകും. പ്രീ പ്രൈമറിയ്ക്കുള്ള കളിയുപകരണ വിതരണം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി നിർവ്വഹിക്കും. വിവിധ കലാപരിപാടികളുമുണ്ടാകും.