ടെംബിൾ റിംഗ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാനേയും ബോർഡ് മെമ്പർമാരെയും പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
ടെംബിൾ റിംഗ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാനേയും ബോർഡ് മെമ്പർമാരെയും പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
കൊട്ടിയൂർ : ടെംബിൾ റിംഗ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊട്ടിയൂർ ദേവസ്വം ചെയർമാനേയും ബോർഡ് മെമ്പർമാരെയും കൊട്ടിയൂർ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് അംഗീകരിച്ച റോഡ് നിർമ്മാണ പ്ലാൻ, പ്രദേശവാസികൾ നൽകിയ നിവേദനത്തിന്റെ കോപ്പി, പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന്റെ കോപ്പി എന്നിവ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ എന്നിവർ ദേവസ്വം ചെയർമാന് കൈമാറി. പ്രമേയം അവതരിപ്പിച്ച വാർഡ് മെമ്പർ എ ടി തോമസ് മറ്റ് മെമ്പർമാരായ പി സി തോമസ് ബാബു മാങ്കോട്ടിൽ, ബാബു കാരിവേലിൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രമേയം പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ അറിയിച്ചു.