ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം രൂപ നല്‍കി ധര്‍മ്മടം മണ്ഡലത്തിലെ പഞ്ചായത്തുകള്‍
ധര്‍മ്മടം മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം രൂപ കൈമാറി. വേങ്ങാട്, പിണറായി, ധര്‍മ്മടം, പെരളശ്ശേരി, ചെമ്പിലോട്, അഞ്ചരക്കണ്ടി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവും കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തനത്ഫണ്ടില്‍ നിന്നുള്ള തുകയാണ് പഞ്ചായത്തുകള്‍ കൈമാറിയത്. ബാങ്ക്, ട്രഷറി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.