വന്യമൃഗ അക്രമണ ഭീതിയിലാണ് പന്നിയാംമലയിലെ ജനങ്ങൾ.

0 93

വന്യമൃഗ അക്രമണ ഭീതിയിലാണ് പന്നിയാംമലയിലെ ജനങ്ങൾ. മൂന്നു മാസത്തിനിടെ രണ്ടാളുകളെയാണ് ഇവിടെ മാത്രം കാട്ടാന അക്രമിച്ചത്.കൊട്ടിയൂര്‍: വന്യമൃഗ അക്രമണ ഭീതിയിലാണ് പന്നിയാംമലയിലെ ജനങ്ങൾ. മൂന്നു മാസത്തിനിടെ രണ്ടാളുകളെയാണ് ഇവിടെ മാത്രം കാട്ടാന അക്രമിച്ചത്.
കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയില്‍ മരണമടഞ്ഞവരും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ജീവച്ഛവമായി കിടക്കുന്നവരും മലയോര മേഖലയിൽ പല സ്ഥലങ്ങളിലുമുണ്ട്. ആറളം, ഓടന്തോട്, ശാന്തിഗിരി, പന്നിയാംമല പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളിലാണ് കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും ചിലര്‍ ജീവച്ഛവമായി കിടക്കുന്നതും. കര്‍ഷക സ്‌നേഹം വാക്കുകളില്‍ മാത്രം ഒതുക്കുന്ന അധികാരികൾ പരിക്കേറ്റവരെ പതിയെ മറക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടെ കടമയവസാനിപ്പിക്കും. പന്നിയാം മലയിലെ വേലിക്കകത്ത് മാത്യുവും ഒടുവില്‍ മേപ്പനാംതോട്ടത്തില്‍ അഗസ്റ്റിയും കർഷക പ്രതിരോധത്തിന്റെ ഒടുവിലത്തെ ഇരകളാണ്. കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തി സംരക്ഷണം ഒരുക്കി നൽകണമെന്നാണ് പനിയാംമലയിലുള്ളവർക്ക് പറയാനുള്ളത്.

Get real time updates directly on you device, subscribe now.