തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം- PARAMEKKAV BAGAVATHY TEMPLE

PARAMEKKAV BAGAVATHY TEMPLE THRISSUR

0 774

തൃശ്ശൂർപൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പു റം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്

പ്രതിഷ്ഠ

ഭദ്രകാളി, ദുർഗ്ഗാഭഗവതി വിധാനത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യ ആണ് പ്രതിഷ്ഠ. പടിഞ്ഞാ റോട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപ ത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ്പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണ ഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്.

നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ് തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ. കൂടാതെ വടക്കു ഭാഗത്ത് ഉയരത്തിൽ ‘മേക്കാവ്’ എന്ന പ്രത്യേക ക്ഷേത്രവും ഇവിടെയുണ്ട്. മേക്കാവിലെ പ്രതി ഷ്ഠയും ഭദ്രകാളി തന്നെ.

ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് ഒറ്റയ്ക്കുള്ള പ്രതിഷ്ഠ വീരഭദ്രനാണ്, പിന്നെ ഗണപതി. തുടർച്ചയായി മഹേശ്വരി, കൌമാരി എന്നീ പതിഷ്ഠകളും. തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ടി എന്നീ ദേവിമാരും.

പേരിനുപിന്നിൽ

കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നി രുന്ന ദ്രാവിഡ രീതിയിലുള്ള ആരാധനാലയങ്ങളാണ്‌. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ്‌ കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും  ജൈനമതവും പ്രചരിച്ച നാളു കളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മലകളിലുമാണ്‌ അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പാറമേൽ ഉണ്ടായ കാവ് ആയിരിക്കണം പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്കരണത്തിനുശേഷം ദ്രാവിഡദേവതക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു.  പാറോ മരത്തിൻറെ ചുവട്ടിലായിരുന്നതിനാൽ “പാറമേക്കാവ്” എന്ന പേർ വന്നു എന്നും പഴമ

ചരിത്രം

വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതി യുടെ പ്രതിഷ്ഠ. അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളിയായതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കു കയായിരുന്നു.

പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കുംനാ ഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.

1968-ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപ സ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്.

ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരം അടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്.

ദേശക്കാർക്കാണ് ക്ഷേത്ര ഭരണം. പൊതുയോഗം കൂടി ഭരണസമിതിയെ തിരഞ്ഞെടുക്കും. ചിട്ടയായി ഭരണം നടത്തുന്നതിനുള്ള ഭരണഘടന 1101 മേടം 22-ന് (1925 മേയ് 4) തയ്യാറാക്കി. ക്ഷേത്രസങ്കേതത്തിൽ 5 ദേശങ്ങളുണ്ട്. അവിടെ നിന്നുള്ള പ്രതിനിധികളും പൊതുയോഗം തെരഞ്ഞെടുക്കുന്ന ഭാരവാഹികളും അടങ്ങുന്നതാ‍ണ് ഭരണസമിതി.

ഐതിഹ്യം

തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരി ദേശത്തെ കുറുപ്പാളത്ത് തറവാട്ടിലെ കാരണവരും ,പാരമ്പര്യമായി ആയോധനകല നടത്തി വന്നിരുന്നതുമായ കളരിയിലെ കുറുപ്പാൾ കാരണവർ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.

യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ  വടക്കുംനാഥനെ തൊഴുത് ഇലഞ്ഞി ത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു.ദേവീ സാന്നിധ്യം കണ്ടതിനെ തുടർന്ന് ദേവിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തു കൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് തന്റെ കൂർക്കഞ്ചേരി തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയ വിധി പ്രകാരം പ്രതിഷ്ഠിക്കുകയും ചെയ്തു .ദേവിയുടെ പ്രതിഷ്ഠ നടത്തിയ കളരിയുടെ തൊട്ടു പുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു .കാലക്രമേണ പാറോംകാവ് ലോഭിച്ചു പാറമേക്കാവ് ഭഗവതി എന്നറിയ പ്പെട്ടു.ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിതറയിൽ വെച്ചായത് കൊണ്ട് കാരണവർ അവിടെയും ദേവിയുടെ ഒരു ചെറിയ ശിലാപ്രതിഷ്ഠ നടത്തി.പിന്നീട് വടക്കുംനാഥ ക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കു മാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിലെ കാരണവരുടെ കളരിയിൽ പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ കൂടാതെ ചണ്ഡികാഭഗവതി ,മനക്കൊടി അയ്യപ്പൻ ,വനശാസ്താവ് ,വീരഭദ്രൻ,കുറുപ്പാൾ കാരണവർ എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട് .കാരണവർ ദേവിയിൽ സമാധി പ്രാപിച്ചതോടെ കാരണവരുടെ രൂപം പിന്തലമുറക്കാർ കളരിക്ക് പുറത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ശിവലിംഗ രൂപത്തിലുള്ള കുഴയുടെ രൂപത്തിൽ ആണ് കാരണവരുടെ പ്രതിഷ്ഠ നടത്തിയത്.കുറുപ്പാൾ കാരണവർക്ക് ദേവിയുമായുള്ള അഭേദ്ധ്യമായ ബന്ധം ഉള്ളതിനാൽ പുറത്തുള്ള പ്രതിഷ്ഠ ഉറക്കാതെ ഇരിക്കുകയും പിന്നീട് ജ്യോതിഷവിധി പ്രകാരം കളരിക്ക് അകത്തു തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു .കൂർക്കഞ്ചേരി കുറുപ്പാൾ കളരിയോട് അനുബന്ധിച്ചു സർപ്പകാവും ,ബ്രഹ്മരക്ഷസ്സും നിലകൊള്ളുന്നു.മിഥുനമാസത്തിലെ പൂയം നാൾ ആണ് കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ ദേവിയുടെ പ്രതിഷ്ഠാദിനം.ഇന്നും പാറമേക്കാവ് ക്ഷേത്രത്തിലെ വേല അടിയന്തരം പ്രമാണിച്ച് ക്ഷേത്രകോമരം കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ വരുകയും അരിയേറു നടത്തി മൂലസ്ഥാനത്തോടുള്ള കടപ്പാട് അറിയിക്കുകയും ചെയ്തു വരുന്നു .മകരമാസത്തിലെ പാനപ്പറ ,തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരപ്പറ ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ് .കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്ന് ദേവീചൈതന്യം ബോധ്യപ്പെട്ടതിന്റെ ഓർമക്കാണ് തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം വടക്കുംനാഥക്ഷേത്രത്തിനകത് നടത്തി വരുന്നത് .

Address: Paramekkavu Devaswom Building, Round East, Thrissur, Kerala 680001

Phone: 0487 233 1273