ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്ത നഗരസഭാ അധികൃതര്‍ക്കെതിരേ കേസെടുത്തു

0 549

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്ത നഗരസഭാ അധികൃതര്‍ക്കെതിരേ കേസെടുത്തു

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്ത നഗരസഭാ അധികൃതര്‍ക്കെതിരേ പരപ്പനങ്ങാടി പോലിസ് കേസെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ എച്ച്‌ ഹനീഫ, മുനിസിപ്പില്‍ സെക്രട്ടറി, കൗണ്‍സിലര്‍മാര്‍, മറ്റു കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേരള എപിഡമിക് ഓര്‍ഡിനന്‍സ് ആക്‌ട് പ്രകാരം കേസ്സെടുത്തത്. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും ആള്‍ക്കൂട്ടമായി നിന്ന് ചടങ്ങ് നടത്തിയതിനാണ് കേസ്.

പ്രളയകാലത്ത് പാലത്തിങ്ങല്‍, ന്യൂക്കട്ട് കനാലില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന നിരന്തരമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഗരസഭ ലേല നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.