പാറശാലയില്‍ അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍ , അന്വേഷണം ശക്തമാക്കി പൊലീസ്

0 595

പാറശാലയില്‍ അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍ , അന്വേഷണം ശക്തമാക്കി പൊലീസ്

 

പാറശാല: രണ്ടാഴ്ചമുമ്ബ് വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അയല്‍ക്കാരനെ കുത്തിക്കൊന്നകേസില്‍ പ്രതിയായ യുവാവിന്റെ പിതാവിനെ പൊലീസ് പിടികൂടി. പാറശാല ഇലങ്കം റോഡില്‍ സുന്ദരനാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 9.30 ന് വീടിന് സമീപം വച്ച്‌ അയല്‍ക്കാരനായ വെട്ടുവിള വീട്ടില്‍ മണിയെ(മണിയന്‍-47) വാക്കേറ്റത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് സുന്ദരന്‍. സുന്ദരന്റെ മകന്‍ സനുവും മണിയുമായുണ്ടായ വാക്കേറ്റത്തിനിടെ മണിയെ സനുവും പിതാവ് സുന്ദരനും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പാറശാല പൊലീസ് പറഞ്ഞു. മണിയെ ആക്രമിക്കുന്നത് തടയാനായി ഓടിയെത്തിയ മണിയുടെ അനുജന്‍ ബിനുവിനും, ഇവരുടെ ബന്ധുക്കളായ അജിത്ത്, ഷിബു എന്നിവര്‍ക്കും പരിക്കേറ്റു. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവ ശേഷം ഒളിവിലായ സനു മുള്ളവിള സ്വദേശിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ രണ്ടാഴ്ച മുമ്ബാണ് ജാമ്യത്തിലിറങ്ങിയത് .ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.