പറശ്ശിനിക്കടവ്ശ്രീമുത്തപ്പൻ്റെ മടപ്പുര ജൂൺ15 ന് തുറക്കും

0 966

പറശ്ശിനിക്കടവ്ശ്രീമുത്തപ്പൻ്റെ മടപ്പുര ജൂൺ15 ന് തുറക്കും

സർക്കാർ നിർദ്ദേശപ്രകാരം ആരാധാനാലയങ്ങൾ ജൂൺ 8ന് തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ്റെ മടപ്പുരയിൽ ജൂൺ 15 മുതൽ മാത്രമേ ഭക്തജനങ്ങൾക്കു പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാറിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ പൂജകളും കുട്ടികൾക്കുള്ള ചോറൂൺ , പ്രസാദ വിതരണം , അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സഹകരിക്കണം എന്ന് ട്രസ്റ്റി & ജനറൽ മാനേജർ പി.എം.ബാലകൃഷ്ണൻ അറിയിച്ചു.