പാറേൽ പള്ളി, ചങ്ങനാശ്ശേരി- PAREL CHURCH CHANGANASSERY

PAREL CHURCH CHANGANASSERY KOTTAYAM

0 179

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പാറേൽ പള്ളി എന്നറിയപ്പെടുന്ന പാറേൽ സെന്റ്. മേരീസ് പള്ളി. സീറോ-മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഈ പള്ളി മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്

ചരിത്രം

കന്യകമറിയാമിന്റെ അമലോദ്ഭവം വിശ്വാസസത്യമായി പിയൂസ് ഒൻപതാമൻ മാർപ്പാപ്പ ആഗോള തലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണജൂബിലി സ്മാരകമായി 1904-ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്. താൽക്കാലിക ഷെഡിലാണ് ആദ്യം പള്ളി പണി ആരംഭിച്ചത്. അന്നത്തെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു മാക്കീലിന്റെ നേതൃത്വത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് പാറേൽ പള്ളി സ്ഥാപിച്ചത്. പാറയിൽ നിർമ്മിച്ച ദേവാലയമായതു കൊണ്ട് പാറേൽ പള്ളി എന്നു പേരു വന്നു. 1972-ൽ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറ പുതിയ ദേവാലയത്തിന് ശിലയിട്ടു. 1974-ൽ അദ്ദേഹം തന്നെ കൂദാശയും നടത്തി. 1977-ൽ മരിയൻ തീർത്ഥാടൻ കേന്ദ്രമായി പ്രഖ്യാപിച്ച ദേവാലയത്തെ 1981-ൽ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി.

തിരുനാളുകൾ

ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കന്യകമറിയാമിന്റെ അമലോദ്ഭവ തിരുനാളാണ് ഇവിടുത്തെ പ്രധാന തിരുനാൾ.

 

Address, ParelChanganassery, Kerala 686104. Telephone, +914812420218. Country, India. Region, Kerala