പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിന് ഐ എസ് ഒ അംഗീകാരം

0 99

 

 

ഇരിട്ടി : ഉളിക്കൽ പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിന് ഐ എസ് ഒ അംഗീകാരംപൊതു വിദ്യാലയങ്ങളിൽ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂളാണ് ഇതെന്ന് സ്‌കൂൾ അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. 1954 ൽ തുടങ്ങിയ സ്‌കൂൾ പരിക്കളം എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഐ എസ് ഒ അംഗീകാര പ്രഖ്യാപനവും സ്‌കൂളിന്റെ അറുപത്തി അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനവും 6 ന് വെള്ളിയാഴ്ച നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകൻ പി.എൻ. മനോഹരന് ചടങ്ങിൽ യാത്രയപ്പ് നൽകും. നഴ്‌സറി കലോത്സവവും കുട്ടികളുടെ കലാ പരിപാടികളും നടക്കും. പത്ര സമ്മേളനത്തിൽ സ്‌കൂൾ മാനേജർ അഡ്വ. ബിനോയ് കുര്യൻ, പ്രഥമാദ്ധ്യാപിക ഇ,ജെ. ലില്ലിക്കുട്ടി, സ്റ്റാഫ് സിക്രട്ടറി കെ.എ. ദാസൻ, എസ് ആർ ജി കൺവീനർ കെ.എസ്. ഷിബു, കെ.കെ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു .