മേപ്പാടി:റിപ്പൺ സെൻ്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേഫ് പിതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ. സണ്ണി കൊല്ലാർ തോട്ടം കൊടിയേറ്റ് നടത്തി. 27-വരെയാണ് തിരുനാൾ. 26- വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ 27-ന് ഞായറാഴ്ച രാവിലെ 10.30. ന് ആഘോഷ’മായ കുർബാനക്ക് ഫാ. സുനിൽ തെക്കേപ്പേര മുഖ്യ കാർമ്മികത്വം വഹിക്കും.