ചിത്രരചനാ പരിശീലനക്കളരി 29 ന്

0 72

 

ഇരിട്ടി: തപസ്യ കലാസാഹിത്യവേദി ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29 ന് ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചനാ പരിശീലനക്കളരി നടക്കും. ആനന്ദബോസ് മാലൂർ, വേലായുധൻ ഇന്ദുകല എന്നിവർ പരിശീലകരായിരിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തപസ്യ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം. ബാബുമാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സംഘടനാ സിക്രട്ടറി ഉണ്ണികൃഷ്ണൻ കീച്ചേരി മുഖ്യ ഭാഷണം നടത്തും. ഇരിട്ടി എച്ച്. എസ് പ്രഥമാദ്ധ്യാപിക എം. പ്രീത, പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി , ലളിതാ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. പരിശീലന കളരിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള യു പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾ 9947581725 നമ്പറിൽ 27 ന് മുന്നേ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനകളരിക്ക് ശേഷം നടക്കുന്ന ചിത്രരചനാ മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും വേദിയിൽ വെച്ച് നൽകും.

Get real time updates directly on you device, subscribe now.