കാട്ടാനയുടെ ആക്രമണത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു

0 946

കാട്ടാനയുടെ ആക്രമണത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു

തോല്‍പ്പെട്ടി:തോല്‍പ്പെട്ടി സ്വദേശി റസാഖിന്റെ വീടിന്റെ പുറക് വശവും വിറക് പുരയും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു . തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി, ബ്ലോക്ക് മെമ്പര്‍ സതീഷ് കുമാര്‍,സിപിഐഎം ഏരിയ കമ്മിറ്റി അഗം കെ.ടി ഗോപിനാഥന്‍, ലോക്കല്‍ സെക്രട്ടറി ടി.കെ സുരേഷ്, ലോക്കല്‍ കമ്മിറ്റി അംഗം എന്‍.ജെ മാത്യു,.ബ്രാഞ്ച് സെക്രട്ടറി കുഞ്ഞന്‍,ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഇബ്രാഹിം, ഹാരിസ് എന്നിവരുടെ തൃത്വത്തില്‍ ഫോറസ്റ്റ് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വീടിന്റെ അറ്റകുറ്റ പണികള്‍ ചെയ്ത് കൊടുക്കാമെന്ന് ഉറപ്പ് നല്‍കി.പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു