ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു ഇേദ്ദഹം. രോഗിയെ കൊണ്ടുപോകാന്‍ കടുത്ത നിബന്ധനകളാണ് തലപ്പാടി അതിര്‍ത്തിയില്‍ പൂര്‍ത്തീകരിക്കാനുള്ളത്. സര്‍ക്കാറിന്‍െറ ഉടമസ്ഥയിലുള്ള ആംബുലന്‍സില്‍ മാത്രമേ യാത്ര പാടുള്ളൂ. കാസര്‍കോട്ട് ചികിത്സ ലഭ്യമല്ല, കണ്ണൂര്‍ എത്താന്‍ സാധിക്കില്ല, കോവിഡ് ബാധിതനല്ല തുടങ്ങിയ കാര്യങ്ങള്‍ എഴുതിനല്‍കി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക് യാത്ര തുടരാന്‍. ഇതിന് പുറമെ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്‍െറ വിദഗ്ധ പരിശോധനയുമുണ്ട്. ചികിത്സ വൈകിയതിനാല്‍ കാസര്‍കോട്ട് ഇതുവരെ 13 പേര്‍ രോഗികളാണ് മരിച്ചത്.പൂര്‍ണമായും അടച്ചിരുന്ന അതിര്‍ത്തി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് ഭാഗികമായി തുറന്നത്. അതിര്‍ത്തി തുറന്നശേഷം മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.