: പ്രവാസികള്‍ക്ക് പങ്കാളിത്ത പെന്ഷന് നടപ്പാക്കണമെന്ന ചിരകാല ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തിരുവമ്ബാടി മണ്ഡലം കെ.എം.സി.സിയുടെ ജ്വാല -2020 പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശിക കൂട്ടായ്മ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ അഭിപ്രായം രൂപവത്കരിക്കുന്നതിനും നിര്‍ദേശങ്ങള്‍ തേടുന്നതിനും വേണ്ടിയായിരുന്നു കൂട്ടായ്മ ഒരുക്കിയത്. സംസ്ഥാന മുസ്്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയമുഹമ്മദും മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിമും ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. അടിക്കടിയുണ്ടാവുന്ന എയര്ചാര്ജ്ജ് വര്‍ധനവ്, നോര്‍ക്ക സേവനങ്ങളിലെ കാലവിളംബം ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ മണ്ഡലം എം.പികൂടിയായ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണ്ഡലത്തിെന്റ സമഗ്രവികസനം സാധ്യമാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.