പായം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ വഴി നിത്യവും വിതരണം നൽകുന്നത് നൂറ്റി അൻപതോളം ഭക്ഷണപ്പൊതികൾ

0 696
പായം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ വഴി നിത്യവും വിതരണം നൽകുന്നത് നൂറ്റി അൻപതോളം ഭക്ഷണപ്പൊതികൾ

ഇരിട്ടി : കോവിഡ് ബാധയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പായം പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ വഴി നിത്യവും വിതരണം ചെയ്യുന്നത് 150 തോളം പേർക്കുള്ള ഭക്ഷണപ്പൊതികൾ ഇതുപ്രകാരം 27 ന് ആരംഭിച്ച കിച്ചണിൽ നിന്നും ഇന്നുവരെ 1700 റോളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തു കഴിഞ്ഞത്.
പഞ്ചായത്തിലെ പാവപ്പെട്ടവർ , ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങൾ, പാലിയേറ്റിവ് കെയറിലുള്ളവർ, അതിഥി തൊഴിലാളികൾ, റോഡരികിൽ താമസിക്കുന്നവർ , ഐസൊലേഷനിൽ കഴിയുന്നവർ, എന്നിവർക്കാണ് ഭക്ഷണം നൽകിവരുന്നത്. കൂടാതെ കൂട്ടുപുഴ സ്നേഹഭവനിലെ 94 അന്തേവാസികൾക്കും ആവശ്യമായ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും എത്തിച്ചു നൽകി.
കുടുംബശ്രീ യൂണിറ്റുകൾ, വിവിധ സംഘടനകൾ, മാതൃകാ കർഷകരായ ജോണി, മുസ്തഫ , ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റികൾ, പായം ലോക്കൽ കമ്മിറ്റി എന്നിവർ ചേർന്നാണ് ഇതിലേക്കാവശ്യമായ പച്ചക്കറികൾ, ഇലകൾ തുടങ്ങിയവ എത്തിക്കുന്നതും മറ്റ് സഹായങ്ങൾ ചെയ്തു തരുന്നതും.
രജനീഷിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് ഹോട്ടൽ ഉടമ പൂർണ്ണമായും കമ്മ്യൂണിറ്റി കിച്ചൺ നടത്തുന്നതിനായി പഞ്ചായത്തിന് വിട്ടു നൽകുകയായിരുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള ഡിജിറ്റൽ ലൈബ്രറിയിൽ ആണ് മുഴുവൻ സമയ കോൾ സെന്റർ ആയി പ്രവർത്തിച്ചു വരുന്നത്. ആവശ്യപ്പെടുന്ന മുഴുവൻ പേർക്കും അവശ്യ വസ്തുക്കളും മരുന്നുകളും മറ്റും ഇതുവഴി എത്തിച്ചു നൽകുന്നുമുണ്ട്. ആരോഗ്യവകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടുതന്നെ പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർ വഴി റേഷൻ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.

Get real time updates directly on you device, subscribe now.