പയഞ്ചേരിമുക്കിൽ റോഡുയർത്തൽ പ്രവൃത്തി തുടങ്ങി

0 706

പയഞ്ചേരിമുക്കിൽ റോഡുയർത്തൽ പ്രവൃത്തി തുടങ്ങി

 

 

 

 

ഇരിട്ടി: മഴക്കാലത്ത്‌ വെള്ളക്കെട്ടുണ്ടാവുന്ന ഇരിട്ടി – പേരാവൂർ റോഡിലെ പയഞ്ചേരിമുക്കിൽ റോഡുയർത്തൽ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ ഒരുകോടി രൂപ ചെലവിലാണ് പണി. മഴക്കാലത്ത് ഈ ഭാഗത്ത്‌ ശക്തമായ വെള്ളക്കെട്ടാണ്‌.

 

വാഹനയാത്ര തടസ്സപ്പെടാറുണ്ട്‌. കഴിഞ്ഞ മഴക്കാലത്ത്‌ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറിയിരുന്നു. കമ്പ്യൂട്ടർ വരെ കേടായി.

കച്ചവടസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ഇതിനെത്തുടർന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പണി ഏറ്റെടുത്തത്‌. പയഞ്ചേരിമുക്ക് മുതൽ അഞ്ഞൂറുമീറ്റർ നീളത്തിൽ റോഡുയർത്തും.

കലുങ്കും ഓവുചാലും ഇതിന്റെ ഭാഗമായി പണിയും.