പയ്യാമ്പലം കടപ്പുറം- PAYYAMBALAM BEACH KANNUR

PAYYAMBALAM BEACH KANNUR

0 241

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.

കണ്ണൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.

എത്തിച്ചേരാനുള്ള വഴി

  • ദേശീയപാത 17 കണ്ണൂരിലൂടെ കടന്നു പോവുന്നു.
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കണ്ണൂർ – 2 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം- 28 കിലോമീറ്റർ കിഴക്കുമാറി.