പയ്യന്നൂർ റെയിഞ്ചിൽ എക്സൈസ് സംഘം വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി. പിടികൂടിയ വാറ്റും വാറ്റുപകരണങ്ങളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
ആലപ്പടമ്പിൽ കിളിയൻചാൽ തോട്ടിൽ വ്യാജ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമാണ് പയ്യന്നൂർ റെയിഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ.കെ രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പ്രദേശ വാസിയായ സന്നദ്ധ പ്രവർത്തകരായ യുവാക്കളുടെയും എക്സൈസ് ഇൻ്റലിജൻസിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പ്രിവന്റിവ് ഓഫിസർ പി.വി.ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.വി സജിൻ, കെ.ടി.എൻ മനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. സീമ എക്സൈസ് ഡ്രൈവർ എം.വി പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.