പഴശ്ശി നീര്‍ത്തട വികസന പദ്ധതി : 120 വീടുകളില്‍ കിണര്‍ റീച്ചാര്‍ജിങ് തുടങ്ങി

0 192

 


മയ്യില്‍ : മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളുടെ ഭാഗമായി കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി നീര്‍ത്തടപ്രദേശത്തെ വീടുകളില്‍ കിണര്‍ റീച്ചാര്‍ജിങ് തുടങ്ങി. ആദ്യഘട്ടത്തില്‍ 120 വീടുകളിലാണ് കിണര്‍ റീച്ചാര്‍ജിങ് നടത്തുന്നത്.

പൂര്‍ണമായും സൗജന്യമായി 40 വീടുകളുടെ കിണര്‍ റീച്ചാര്‍ജിങ് ഇതിനകം പൂര്‍ത്തിയായതായി പഴശ്ശി നീര്‍ത്തട വികസന പദ്ധതി കണ്‍വീനര്‍ എം. പദ്‌മനാഭന്‍ പറഞ്ഞു.

ജെയിംസ് മാത്യു എം.എല്‍.എ.യുടെ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് തളിപ്പറമ്ബ് നിയോജക മണ്ഡലത്തിലെ വായാട്, പഴശ്ശി നീര്‍ത്തടങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. സാമൂഹിക വനവത്കരണം, പിറ്റ് റീച്ചാര്‍ജിങ്, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കും.

ആവശ്യപ്പെടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കിണര്‍ റീച്ചാര്‍ജിങ് സംവിധാനം ഒരുക്കിനല്‍കാനാണ് പദ്ധതി.

നീര്‍ത്തട വികസന ഗുണഭോക്തൃ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.