മാനന്തവാടി: സ്വദേശാഭിമാനത്തിന്റെയും, ചെറുത്തു നില്‍പ്പിന്റെയും ഉദാത്ത മാതൃക പകുത്തു നല്‍കി കടന്നു പോയ വീര കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ഇരുന്നൂറ്റിപ്പതിനേഴാമത് അനുസ്മരണ ദിനം മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ആചരിക്കാന്‍ തീരുമാനിച്ചു.
നവംബര്‍ 15 തലക്കല്‍ ചന്തു ദിനം മുതല്‍ നവംബര്‍ 30 വരെ വിവിധ അനുബന്ധ പരിപാടികളോടെ നടത്തുവാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷന്‍ പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്യ്തു.
മാര്‍ഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു.ഷാജന്‍ ജോസ് മാസ്റ്റര്‍ വിശദീകരണം നടത്തി.അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സീമന്തിനി സുരേഷ്, അരുണ്‍കുമാര്‍, പി.ഷംസുദ്ദീന്‍, ലേഖ രാജീവന്‍, പുഷ്പരാജന്‍, സിനി ബാബു, ഷൈനി ജോര്‍ജ്ജ്, സ്മിത ടീച്ചര്‍, ശാരദ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.