പഴശ്ശിരാജ മ്യൂസിയം & ആർട്ട് ഗ്യാലറി കോഴിക്കോട്- PAZHASSI RAJA MUSEUM & ART GALLERY

PAZHASSI RAJA MUSEUM & ART GALLERY KOZHIKODE

0 305

സഹൃദയരായ കലാസ്വാദകർക്കും, ചരിത്രകാരന്മാർക്കും ഒരു യഥാർത്ഥ നിധിശേഖരം തന്നെയാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന പഴശ്ശിരാജ മ്യൂസിയം. മ്യൂസിയത്തോട് ചേർന്നുള്ള ആർട്ട് ഗാലറിയില് ലോകപ്രശസ്ത ചിത്രകാ രനായ ശ്രീ.രാജാരവിവർമ്മയുടെ (1848–1906) ചിത്രങ്ങൾ പ്രദർശ്ശിപ്പിച്ചിട്ടുണ്ട്

മ്യൂറല്‍ പെയ്ന്‍റിംഗുകൾ, പുരാതന ലോഹഉപകരണങ്ങൾ,നാണയങ്ങൾ, ക്ഷേത്രശില്‍പ്പങ്ങൾ, താഴികക്കുടങ്ങൾ ,കല്ലറകൾ തുടങ്ങി മഹാശിലാ നിർമ്മിതമായ സ്മാരകങ്ങളെല്ലാം തന്നെ സംരക്ഷിക്കുന്നത് സംസ്ഥാന പുരാവസ്തു വകുപ്പാണ്. . കോട്ടയം രാജവംശത്തിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ്മ പഴശ്ശിരാജയുടെ പേരിലാണ് ഈ മ്യൂസിയവും ആർട്ട് ഗാലറിയും അറിയപ്പെടുന്നത്. (1700കളുടെ രണ്ടാം പാദത്തില്‍ ,ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ) പ്രസിദ്ധമായ ‘ പഴശ്ശി വിപ്ലവം  ‘ നയിച്ചത് പഴശ്ശിരാജയാണ്. ‘കേരളസിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന പഴശ്ശിരാജ , വയനാടന്‍ കുന്നുകളില്‍ തമ്പടിച്ച്, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഗറില്ലാ യുദ്ധമുറകൾ ആവിഷ്ക്കരിച്ച് പൊരുതിനിന്ന ധീരദേശാഭിമാനിയായിരുന്നു.  1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ആ മഹാനായ സ്വതന്ത്യ സമരനായകന്‍ വീരചരമം പ്രാപിച്ചു.

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

കോഴിക്കോട് നിന്ന് കണ്ണൂർ റോഡ് വഴി 20 മിനുട്ട് ഡ്രൈവ്.