പഴൂക്കര പള്ളി-PAZHOOKKARA CHURCH THRISSUR

PAZHOOKKARA CHURCH THRISSUR

0 427

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പഴൂക്കര പള്ളി (PAZHOOKKARA CHURCH) അഥവ സെന്റ് ജോസഫ്സ് പള്ളി (St: Joseph’s Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ജോസഫിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ  അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിലാണ് പഴൂക്കര പള്ളി.ചാലക്കുടിയിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറ് മാറി ചാലക്കുടി-മാള വഴിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പഴൂക്കര നിവാസികൾ മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പഴക്കാട് ഫൊറോന പള്ളിയിലേക്ക് പോകുന്നതിന്റെ പ്രായോഗികബുദ്ധി മുട്ടുകൾ കണക്കിലെടുത്ത് 1970 ൽ അമ്പഴക്കാട് ഫൊറോന പള്ളിയെ വിഭജിച്ച് പഴൂക്കര കേന്ദ്രമാക്കി പള്ളി പണിയാനുള്ള അനുമതി ലഭിച്ചു. 1974 മെയ് 8ന് പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 1977 ഫെബ്രുവരി 19 ന് പള്ളി വെഞ്ചിരിപ്പും 1988 ജനുവരി 18 ന് ഇടവകയാകുകയും ചെയ്തു.

പ്രധാന സംഘടന

സി.ൽ.സി.

പഴൂക്കരയിലെ മികച്ച ഭക്ത സംഘടന. രൂപത തലത്തിലും സംസ്ഥാനതലത്തിലും പഴൂക്കരയെ പ്രശസ്തിയിലേക് എത്തിച്ച യുവജന കൂട്ടായിമ. ഇടവക്ക് എന്നും പുതിയ കാഴ്ചപ്പാട് നല്കികൊടിരിക്കുന്നു. 2020 എന്ന പുതിയ ദധൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നു.

നാഴികക്കല്ലുകൾ

പ്രധാന്യം ദിവസം
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് 1977 ഫെബ്രുവരി 19
സെമിത്തേരി 1977 ഫെബ്രുവരി 19
വൈദിക മന്ദിരം 1986 ജനുവരി 1
ഇടവക പള്ളിയായത് 1988 ജനുവരി 18

 

സെന്റ് ജോസഫ് ചർച്ച്, പഴൂക്കര
Pazhookara, Ashtamichira Chalakudi Rd, Ashtamichira, Kerala 680731

ഫോൺ: 0480 278 6839