പേരാവൂർ മേഖല മാതൃവേദി 6000 മാസ്കുകൾ വിതരണം ചെയ്തു

0 1,081

പേരാവൂർ മേഖല മാതൃവേദി 6000 മാസ്കുകൾ വിതരണം ചെയ്തു

പേരാവൂർ മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൊറോണ പ്രതിരോധത്തിന് വേണ്ടി സാമൂഹ്യ സുരക്ഷയ്ക്കായി ആറായിരത്തിലധികം മാസ്കുകൾ നിർമ്മിച്ച് വീടുകളിലും വ്യക്തികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു. കേളകം ടൗണിലെ വ്യാപാരികൾക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി അഞ്ഞൂറോളം മാസ്കുകൾ മേഖലാ ഡയറക്ടർ ഫാദർ അനീഷ് കുളത്തറ കെവിവിഇഎസ് കേളകം യൂണിറ്റ് പ്രസിഡന്റ്‌ ജോർജ്കുട്ടി വാളുവെട്ടിക്കലിനു കൈമാറി. കെവിവിഇഎസ് കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, മാതൃവേദി മേഖല ഭാരവാഹികളായ ലൈസ പുത്തൻവീട്ടിൽ, ജിഷ പുലിയുറുമ്പിൽ ജീന കണ്ടാവനത്തിൽ നേതൃത്വം നൽകി