കാരുണ്യ ചികിത്സ പദ്ധതി തുടരണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

0 242

കാരുണ്യ ചികിത്സ പദ്ധതി തുടരണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

പേരാവൂര്‍:കേരളത്തിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ചികിത്സ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം അവസാനിപ്പിക്കുക,ഗവണ്‍മെന്റ് നടത്തുന്ന കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് ഇതിന് ഉപയോഗിച്ചിരുന്നതെന്നും ഇത് തുടരണമെന്നും,ധനവകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള ശീത സമരം അവസാനിപ്പിച്ച് കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്ക് വീണ്ടും സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള കോണ്‍ഗ്രസ് എം പേരാവൂര്‍ മേഖല കമ്മറ്റി പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.ധര്‍ണ്ണ കേരള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി ഇരുമ്പുകുഴി ഉദ്ഘാടനം ചെയ്തു.തോമസ് മാലത്ത്,ഷൈനി ബ്രിട്ടോ,കെ ടി ജോസ്,ബ്രിട്ടോ ജോസ്,ജോ,് പന്നിക്കോട് എന്നിവര്‍ സംസാരിച്ചു