കോവിഡിനിടയിലും പേരാവൂർ താലൂക്ക് ആശുപത്രിയുടെ സേവനങ്ങൾ ശ്രദ്ധേയം:സിസേറിയൻ ശസ്ത്രക്രിയ ഉൾപ്പടെ പ്രസവങ്ങളും പ്രസവാനന്തര സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.

0 621

കോവിഡിനിടയിലും പേരാവൂർ താലൂക്ക് ആശുപത്രിയുടെ സേവനങ്ങൾ ശ്രദ്ധേയം:സിസേറിയൻ ശസ്ത്രക്രിയ ഉൾപ്പടെ പ്രസവങ്ങളും പ്രസവാനന്തര സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.

കോവിഡ് കാലത്തും പേരാവൂർ താലൂക്ക് ആശുപത്രിയുടെ സേവനങ്ങൾ
വിപുലീകരിക്കുന്നു. കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായി സിസേറിയൻ ശസ്ത്രക്രിയ
ഉൾപ്പടെ പ്രസവങ്ങളും പ്രസവാനന്തര സേവനങ്ങളും ആരംഭിച്ചിരിക്കുന്നു. മലയോര
ജനതയുടെ ദീർഘ കാലത്തെ ആവശ്യമാണ് നടപ്പായിരിക്കുന്നത്. പ്രസവങ്ങൾക്കും മറ്റും
തലശ്ശേരിയിലോ കണ്ണൂരോ ഉള്ള ആശുപത്രികളായിരുന്നു ഇത്രയും കാലം ആശ്രയം.

കോവിഡിന്റെ പശ്ചാത്തലത്തിൽ കർശനമായ   സ്ക്രീനിംഗിന് ശേഷമാണ്
രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം. പനിയുളളവർക്കായി പ്രത്യേകം
ഐസൊലേഷൻ ഓ പിയും സജ്ജീകരിച്ചിട്ടുണ്ട്.സേവന മേഖല വിപുലീകരിച്ചതോടെ ആശുപത്രിയിലെ തിരക്കും വർധിച്ചിട്ടുണ്ട്. ഇരുപത്തിനാലുമണിക്കുർ ആംബുലൻസ് സൗകര്യം, ബ്ലഡ് സ്റ്റോറേജ് സൗകര്യം എന്നിവയും നിലവിൽ വന്നു. ഗൈനക്കോളജിസ്റ്റുമാർ, സർജൻമാർ,
അനസ്തിയിസ്റ്റ് തുടങ്ങി വിദഗ്ധ ഡോക്ടർമാരുടെ ഒരു നിര തന്നെയുണ്ട് ഇപ്പോൾ
ആശുപത്രിയിൽ.

പരിമിതമായ സാഹചര്യങ്ങളിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും
ഉത്സാഹവും അർപ്പണ ബോധവും മാത്രം കൈമുതലാക്കിയാണ് മലയോര ജനതക്കാകെ
ഈ ആശുപത്രി ആശ്രയമായിത്തീരുന്നത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ആശുപത്രി വിപുലീകരണം നടക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ നാരായൺ നായ്ക്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ ലതീഷ് കെ വി എന്നിവരുടെ പൂർണ്ണ പിന്തുണയും ആശുപത്രിയുടെ
വിജയ ഗാഥക്ക് പിന്നിലുണ്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു..