ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കാൻ തപാൽ വകുപ്പും

0 493

കണ്ണൂർ: കേരള സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകൾ ദേശസാൽകൃത ബാങ്കുകൾ വഴി വാങ്ങുന്നവർക്ക് ബേങ്കുകളിൽ പോകാതെ വീട്ടിലേക്ക് പണമെത്തിക്കാനുള്ള സംവിധാനവുമായി തപാൽ വകുപ്പ്. തപാൽ വകുപ്പ് ആരംഭിച്ച ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്കിന്റെ AePS സേവനം വഴി പോസ്റ്റ്‌ മാൻ മാർ മുഖേനയാണ് ഈ സേവനം നൽകുന്നത്. ഇതിനായി പ്രത്യേക ചാർജുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല. ആധാർ മൊബൈൽ ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിയുക
കണ്ണൂർ ഡിവിഷനിലെ 227 തപാലോഫീസുകളിലായി 350 ലധികം ജീവനക്കാർ വഴി ഈ സേവനം നൽകുന്നുണ്ട്.ലോക് ഡൗൺ സമയത്ത് പ്രായമായ ആളുകൾ ഉൾപ്പെടെ ബേങ്കുകളിൽ പോയി ക്യു നിന്ന് പണം പിൻവലിക്കുന്നതിന് ഈ സേവനം വഴി ഒരു പരിഹാരമാകും. പണം പിൻവലിക്കേണ്ടവർക്ക് കണ്ണൂർ ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറായ 04972708125 ൽ ബന്ധപ്പെടാം
അല്ലെങ്കിൽ പേര് മേൽ വിലാസം പിൻ കോഡ് ബേങ്കിന്റെ പേര് ആവശ്യമായ തുക എന്നിവ 9497297769 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യാവുന്നതുമാണ്.