തിരുവനന്തപുരം: പെന്ഷന് വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍ നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായിരിക്കുന്നത്. ക്ഷേമ പെന്ഷന് ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്.