അടുത്തയാഴ്‌ച 5 മാസത്തെ പെന്‍ഷന്‍കൂടി ; ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വെള്ളിയാഴ്‌ചമുതല്‍ വിതരണം ചെയ്യും
അടുത്തയാഴ്‌ച 5 മാസത്തെ പെന്‍ഷന്‍കൂടി ; ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വെള്ളിയാഴ്‌ചമുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം
സംസ്ഥാനത്ത് അഞ്ചുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ കൂടി വിതരണം ചെയ്യും. വെള്ളിയാഴ്ച വിതരണം തുടങ്ങുന്ന രണ്ടുമാസത്തെ പെന്‍ഷനു പുറമെയാണിത്. അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്ത ആഴ്ച ആദ്യം വിതരണം ആരംഭിക്കും. ഇതോടെ ഒക്ടോബര്‍മുതലുള്ള ഏഴുമാസത്തെ പെന്‍ഷന്‍ 52 ലക്ഷം കുടുംബത്തിലെത്തും. ഏപ്രിലിലെ പുതുക്കിയ പെന്‍ഷനും മുന്‍കൂര്‍ നല്‍കാന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചു.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ പാലിക്കുകയാണ്. ഓരോരുത്തര്‍ക്കും കുറഞ്ഞത് 8500 രൂപവീതം 52 ലക്ഷം പേര്‍ക്ക് ലഭ്യമാകും. ഒന്നിലേറെ പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളും ഒട്ടേറെ. ഇവര്‍ക്ക് ദുരിതകാലം മറികടക്കാന്‍ പെന്‍ഷന്‍ സഹായമാകും.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിന് 1204 കോടി രൂപ അനുവദിച്ചത് വെള്ളിയാഴ്ചമുതല്‍ വിതരണം ചെയ്യും. 557.78 കോടി രൂപ ബാങ്ക് അക്കൗണ്ടുവഴിയും ബാക്കി പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി നേരിട്ടും ഗുണഭോക്താവിന് ലഭിക്കും. ഇതിന്റ തുടര്‍ച്ചയായാണ് അഞ്ചുമാസത്തെ പെന്‍ഷന്‍. ഇതിന് 3060 കോടി രൂപ ആവശ്യമാണ്. രണ്ടു ഘട്ട പെന്‍ഷന്‍ വിതരണത്തിന് നീക്കിവയ്ക്കുന്നത് 4264 കോടി രൂപയും. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍മുതല്‍ 1300 രൂപയാണ് പെന്‍ഷന്‍.