പെന്ഷന് വിതരണം 27 മുതല്‍; ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപവീതം
പെന്ഷന് വിതരണം 27 മുതല്‍; ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപവീതം
പെന്ഷന് വിതരണം 27 മുതല്‍; ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപവീതം
സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 27മുതല്‍ വിതരണം ചെയ്യും. രണ്ടു മാസത്തെ പെന്‍ഷനായിരിക്കും ലഭ്യമാക്കുക. മസ്റ്ററിങ് പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. ഇതിനായി 1203 കോടി രൂപ അനുവദിച്ചു.
സാമൂഹ്യസുരക്ഷാ പെന്ഷന് 43,21,494 പേര് അര്‍ഹരാണ്. 1054 കോടി രൂപ അനുവദിച്ചു. സാമ്ബത്തിക ഭദ്രതയില്ലാത്ത 26 ക്ഷേമനിധികളില്‍ അംഗങ്ങളായ 5,46,791 തൊഴിലാളികള്‍ക്ക് പെന്ഷന് നല്കാന് 149 കോടി രൂപയും നീക്കിവച്ചു. 31നകം വിതരണം പൂര്‍ത്തിയാക്കും. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര പാക്കേജില്‍ പെന്ഷന് വിതരണവുമുണ്ട്. ബാക്കി പെന്ഷന് തുക വിഷുവിനുമുമ്ബ് ലഭ്യമാക്കാനാണ് ശ്രമമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപവീതം
ലോട്ടറി തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപവീതം അടിയന്തരസഹായം അനുവദിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് സഹായം ലഭിക്കുക. ഇതിനായി നികുതി വകുപ്പ് അഞ്ചു കോടി രൂപ നീക്കിവച്ചു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറിയുടെ 10 നറുക്കെടുപ്പ് മാറ്റിയിരുന്നു. 14 ഭാഗ്യക്കുറി റദ്ദാക്കി. ഇത് ഈ മേഖലയിലെ തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് സഹായം. ക്ഷേമനിധി ബോര്‍ഡുവഴി തുക വിതരണം ചെയ്യും.