കെല്ലൂര്‍: വയനാട് ജില്ലയില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കോണ്‍ഗ്രസ് കെല്ലൂര്‍ ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു.അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ജോസ് നിലമ്പനാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ എറമ്പയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കമ്മന മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കോമ്പി മമ്മൂട്ടി സ്വാഗതം പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി ചിന്നമ്മജോസ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ലത്തീഫ് ഇമിനാണ്ടി, ബാബു വലിയപടിക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പന്നിയന്‍ അബുദുല്ല എന്നിവര്‍ പ്രസംഗിച്ചു. ബൂത്ത് പ്രസിഡന്റായി എറമ്പയില്‍ ഉസ്മാനെ വീണ്ടും തെരഞ്ഞടുത്തു. ജനറല്‍ സെക്രട്ടറിയായി എടവെട്ടന്‍ ഉനൈസിനെയും ട്രഷററായി കൊക്കന്‍ അലിയേയും തെരഞ്ഞടുത്തു പ്രസ്തുത യോഗത്തില്‍ ദേവസ്യ ആശംസ അര്‍പിച്ചു സംസാരിച്ചു ത്വല്‍ഹത്ത് കാട്ടില്‍ നന്ദിയും പറഞ്ഞു