കേളകം : നവകേരളത്തിന് ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണ യോഗത്തോടുബന്ധിച്ച് ആസൂത്രണ സമിതി വർക്കിംങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവനിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലേക്കുറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എം രമണൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ശശീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കണ്ടം, പഞ്ചായത്തംഗം ബിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.