കോൺഗ്രസ് മെമ്പർ അവതരിപ്പിച്ച അടിയന്തരപ്രമേയം ചർച്ചയ്‌ക്കെടുക്കാതെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്

0 617

 

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കോൺഗ്രസ് അംഗം ബൈജു വർഗ്ഗീസ് ബഫർ സോൺ പ്രശ്നത്തിൽ അവതരിപ്പിച്ച അടിയന്തരപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. മലയോര മേഖലയിലെ ജനങ്ങളുടെ ഗൗരവമായ പ്രശ്നമായ വന്യജീവികേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ ബഫർ സോൺ സീറോ പോയിന്റ് ആയി നിശ്ചയിക്കണമെന്നും 2019 ഒക്ടട്ടോബർ 23 ന് ചേർന്ന ഒന്നാം പിണറായി സർക്കാറിന്റെ മന്ത്രിസഭ തീരുമാനപ്രകാരം ബഫർ സോൺ വന്യജീവി സങ്കേതത്തിൽ നിന്ന് ഒരു കിലോമീറ്റർ ആവാം എന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്ത് എഴുതിയ തീരുമാനം തിരുത്തണമെന്നും ബ്ലോക്ക് ഭരണ സമിതി ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ മുൻകൂട്ടി അടിയന്തിര പ്രമേയത്തിന് മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ലായെന്നും അടുത്ത ഭരണ സമിതിയിൽ ചർച്ചയ്ക്കെടുക്കാമെന്നും ബ്ലോക്ക് പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചു.

കർഷകരുടെ നീറുന്ന പ്രശ്നം പേരാവൂർ ബ്ലോക്ക് ഭരിക്കുന്ന സി.പി.എമ്മിന് അടിയന്തര പ്രാധാന്യമില്ലാത്തതായതിൽ തന്നെ അവരുടെ കർഷകദ്രോഹ സമീപനം വ്യക്തമാണ് എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Get real time updates directly on you device, subscribe now.