എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

0 1,001

എട്ടു കുപ്പി വിദേശ മദ്യവുമായി അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

 

എട്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച അമ്പായത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

അമ്പായത്തോട് അച്ചേരിക്കുഴി വീട്ടിൽ സന്തോഷ്  എന്നയാളെയാണ് അമ്പായത്തോട് കാന്താരി റസ്റ്റോറന്റിന് മുൻവശം വെച്ച് 8 കുപ്പി (4 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.വിഷ്ണു, എ.എം ബിനീഷ് എന്നിവർ പങ്കെടുത്തു.