പേരാവൂർ എക്സൈസ് വിമുക്തി ഷട്ടിൽ (ഡബിൾസ്) ടൂർണ്ണമെന്റ് മാർച്ച് 14 ന്

0 157

 

പേരാവൂർ എക്സൈസ് തുണ്ടിയിൽ പാസ് അക്കാദമി, മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമി എന്നിവയുമായി സഹകരിച്ച് നടത്തുന്ന വിമുക്തി ഷട്ടിൽ (ഡബിൾസ്) ടൂർണ്ണമെന്റ് മാർച്ച് 14 ശനിയാഴ്ച ആരംഭിക്കും.

പേരാവൂർ റേഞ്ച് പരിധിയിലെ നാലു പഞ്ചായത്തുകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കും. തുണ്ടിയിൽ പാസ് അക്കാദമി ഇൻഡോർ സിന്തറ്റിക് കോർട്ടിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ടൂർണ്ണമെന്റ് ഉദ്ഘാടനം നടക്കും. ശനി, ഞായർ ദിവസങ്ങളിൽ രാത്രിയിലാണ് മത്സരം.

വിജയികൾക്ക് ക്യാഷ് അവാർഡും വിമുക്തി ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ 12 ന് വൈകിട്ട് അഞ്ചു മണിക്കു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.

രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും : 9447477176, 8281096411, 04902446800