അതിർത്തിയിൽ അണുവിമുക്തമാക്കാൻ പേരാവൂരിലെ അഗ്നിശമന സേനാംഗങ്ങൾ

0 1,468

 


അതിഭീഷണമായ കോവിഡ് ഭീതിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ മുന്നണിയിലാണിന്ന് അഗ്നിശമന സേന. അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കിടയിലും കോവിഡ് 19 ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സേന സജീവമാവുകയാണ് . പ്രധാന പ്രവർത്തനങ്ങളിലൊന്നായി അണു നശീകരണം മാറുമ്പോൾ കേരള കർണാടക അതിർത്തിയിൽ അണുവിമുക്തമാക്കുന്ന പ്രക്രിയയിൽ സേനാംഗങ്ങൾ സധൈര്യം പങ്കാളിയാവുകയാണ് .പേരാവൂർ അഗ്നിശമന നിലയത്തിലെ ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ ജോൺസൺ വി.കെ ,അനോഗ്.പി വി .ബെഞ്ചമിൻ .ആർ പി എന്നിവർ ദിവസങ്ങളായി കർണാടക അതിർത്തിയായ തലപ്പാടിയിൽ അണുവിമുക്തമാക്കുന്ന പ്രക്രിയയിൽ സമർപ്പിതമായ പ്രവർത്തനമാണ് നടത്തി വരുന്നത് .അതിർത്തി വഴി വന്ന നിരവധി പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയോടെയാണ് ആരോഗ്യ രക്ഷാപ്രവർത്തകർ ജോലി ചെയ്യുന്നത് . സ്വന്തം ജീവനേക്കാൾ നാടിൻ്റെ സുരക്ഷക്കായി പ്രവർത്തിക്കുന്ന ഈ സേനാംഗങ്ങൾ നമ്മുടെ നാടിൻ്റെ അഭിമാനമായി മാറുകയാണ്