പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറിക്ക് 100 മേനി വിജയത്തിളക്കം

0 852

പേരാവൂർ: 2021 ലെ ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി ചരിത്ര വിജയം കരസ്ഥമാക്കി. സയൻസ്, കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 118 കുട്ടികളിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 100 % വിജയം നേടുന്ന കണ്ണൂർ ജില്ലയിലെ ഏക എയ്ഡഡ് പൊതു വിദ്യാലയമായി.

സയൻസ് വിഭാഗത്തിൽ നിന്ന് 19 കുട്ടികളും , കോമേഴ്സ് വിഭാഗത്തിൽ നിന്ന് 7 കുട്ടികളുമടക്കം , 26 കുട്ടികൾ എല്ലാ വിഷയങ്ങളിലും A+ നിലവാരത്തിലെത്തി. സയൻസ് വിഭാഗത്തിൽ നിന്നും 1200 ൽ 1200 മാർക്കും നേടിയ പ്രശംസി പ്രദീപ്, പേരാവൂർ മേഘലയുടെ അഭിമാനമായി മാറി. തോലമ്പ്ര സ്വദേശികളായ പ്രദീപ് കുമാർ – ശ്രീജ ദമ്പതികളുടെ മകളാണ് പ്രശംസി.

ഈ നേട്ടം കണ്ണൂർ ജില്ലയിൽ , സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിക്ക് കീഴിലുള്ള സ്ക്കൂളുകളിലും ഒന്നാം സ്ഥാനത്താണ് പേരാവൂർ സ്കൂൾ.
P.T.A. യുടെ നേതൃത്വത്തിൽ സ്കൂൾ ഓഫീസിൽ ചേർന്ന യോഗത്തിൽ, സ്കൂൾ മാനേജർ റവ: ഡോ.തോമസ് കൊച്ചുകരോട്ട് , വിജയ ശില്പികളായ വിദ്യാർത്ഥികൾ, പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവരെ അനുമോദിച്ചു. P.T.A. പ്രസിഡന്റ് എസ്തപ്പാൻ തട്ടിൽ അദ്ധ്യക്ഷനായ യോഗത്തിൽ, മുൻ പ്രിൻസിപ്പാൾ, ദേവസ്സ്യ ഇ. എം., പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.വി. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി മഞ്ചുഷ കുര്യൻ നന്ദിയും രേഖപ്പെടുത്തി.