*പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക്  ചികിത്സാ ഉപകരണങ്ങളും, മരുന്നുകളും വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്ക് സണ്ണി ജോസഫ് എം എൽ എയുടെ നിർദ്ദേശം നൽകി 

0 834

*പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക്

ചികിത്സാ ഉപകരണങ്ങളും, മരുന്നുകളും വാങ്ങുന്നതിന്

25 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്ക് സണ്ണി ജോസഫ് എം എൽ എയുടെ നിർദ്ദേശം നൽകി

 

പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സാ ഉപകരണങ്ങളും, മരുന്നുകളും വാങ്ങുന്നതിന് 2020-21 വർഷത്തെ എം എൽ എ എ ഡി എസി ൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുന്നതിന്

ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം പേരാവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് സൂപ്രണ്ടുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഫണ്ട് അനുവദിക്കുവാൻ നിർദ്ദേശിച്ചത്. ആശുപത്രി സന്ദർശിച്ച സമയത്ത് ജനറേറ്റർ പ്രവർത്തനം സംബന്ധിച്ചു പ്രശ്നങ്ങൾ സൂപ്രണ്ട് എം എൽ എ യുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട്  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നു.